സംസ്ഥാന സമ്മേളത്തിന് പിന്നാലെ ഉടലെടുത്ത അതൃപ്തികളിൽ പ്രതികരിച്ച് മുതിർന്ന സിപിഐഎം നേതാവ് തോമസ് ഐസക്. ചില അതൃപ്തി അവിടെയും ഇവിടെയും ഒക്കെ ഉണ്ടാകും. അത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് തോമസ് ഐസക് പറഞ്ഞു.
പാർട്ടിയെടുത്തത് ശരിയായ തീരുമാനങ്ങളാണ്. കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അവർക്ക് അത് ബോധ്യപ്പെടും. പരസ്യ വിമർശനങ്ങൾ പാർട്ടി പരിശോധിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
പ്രായപരിധിയിൽ ചിലർക്ക് മാത്രം പ്രത്യേക ഇളവുണ്ടെന്ന ജി. സുധാകരന്റെ വിമർശനത്തിനും തോമസ് ഐസക് മറുപടി പറഞ്ഞു. പാർട്ടി എടുത്തത് ശരിയായ തീരുമാനം മാത്രമാണ്. ഒറ്റപ്പെട്ട അതൃപ്തി അവിടെ തന്നെ അവസാനിക്കുമെന്നും തോമസ് ഐസക് കൂട്ടുച്ചേർത്തു.