തിരുവനന്തപുരം വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ വെട്ടി പരുക്കേൽപ്പിച്ചു. വർക്കല താഴെവെട്ടൂർ സ്വദേശികളായ ഷംനാദ് അൽ അമീൻ, നൗഷാദ് എന്നിവർക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് മത്സ്യത്തൊഴിലാളികളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ALSO READ: ഭാര്യയെ കളിയാക്കിയത് ചോദ്യം ചെയ്തു; വെങ്ങാനൂരിൽ വീടിന് നേരെ ആക്രമണം
മുൻ വൈരാഗ്യം ആയിരിക്കാം കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ മൂവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കാറിൽ എത്തിയ മൂന്നംഗ സംഘത്തിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതായി വർക്കല പൊലീസ് അറിയിച്ചു.