ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് ഒരു സ്ത്രീയും മകനുമടക്കം മൂന്ന് പേർ മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജാർഖണ്ഡിലെ സെറൈകെല-ഖർസ്വാൻ ജില്ലയിലാണ് സംഭവം. വൈകുന്നേരം വയലിൽ പശുക്കളെ മേയ്ക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്.
35 വയസ്സുള്ള സ്ത്രീയും, ഇവരുടെ 10 വയസുള്ള മകനും, സംഭവ സമയം സ്ഥലത്തുണ്ടായ മറ്റൊരാളുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ പറ്റി വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.