NEWSROOM

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; മരിച്ചവരിൽ റിട്ടയഡ് എഎസ്ഐയും

ദമ്പതികളുടെ മൃതദേഹം രക്തം വാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്



കോട്ടയം പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ(84), ഭാര്യ സരസമ്മ (70), മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മൃതദേഹം രക്തം വാർന്നനിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് സംശയം. മകൻ ശ്യംനാഥ് സിവിൽ സപ്ലെയ്സ് ജീവനക്കാരനാണ്. റിട്ടയേഡ് എഎസ്ഐയാണ് മരിച്ച സോമനാഥൻ.

SCROLL FOR NEXT