NEWSROOM

അയൽവാസികൾ തമ്മിൽ തർക്കം; ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

സംഭവത്തിൽ അയൽവാസിയായ ഋതുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Author : ന്യൂസ് ഡെസ്ക്


എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഉഷ, വേണു, വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ വിനീഷയുടെ ഭര്‍ത്താവായ ജിതിന്‍ ഗുരുതരാവസ്ഥയിലാണ്. ഇന്ന് വൈകിട്ടാണ് ആക്രമണമുണ്ടായത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ അയൽവാസിയായ ഋതുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതി മാനസികപ്രശ്നം ഉള്ള ആളാണോ എന്ന് സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാൾ നേരത്തെ പല കേസുകളിലും പ്രതിയാണ്. റൗഡി ലിസ്റ്റിൽ ഉള്ള ആളാണെന്നും പൊലീസ് വ്യക്തമാക്കി.

പ്രതി മുൻപും സമീപത്തെ വീടുകളിൽ കമ്പിവടിയുമായി എത്തി പ്രശ്നം ഉണ്ടാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. പറവൂർ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

SCROLL FOR NEXT