NEWSROOM

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ പീഡിപ്പിച്ചു; അറസ്റ്റിലായത് 17 വയസ്സുള്ള അര്‍ധ സഹോദരന്‍

ബാലികാസദനത്തിലെ കൗണ്‍സിലിങ്ങില്‍ മൂത്ത കുട്ടിയാണ് പീഡനവിവരം വെളിപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ പീഡിപ്പിച്ച പതിനേഴുകാരന്‍ പിടിയിൽ. കുട്ടികളുടെ അര്‍ധ സഹോദരനാണ് അറസ്റ്റിലായത്. 13, 12, 9 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.

കോന്നിയിലെ ബാലികാസദനത്തില്‍ താമസിച്ചു പഠിക്കുകയായിരുന്നു പെണ്‍കുട്ടികള്‍. കഴിഞ്ഞ വര്‍ഷം വേനലവധിക്ക് സ്‌കൂള്‍ അടച്ച് വീട്ടിലെത്തിയപ്പോഴാണ് സഹോദരന്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ബാലികാസദനത്തിലെ കൗണ്‍സിലിങ്ങില്‍ മൂത്ത കുട്ടിയാണ് പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ വിവരം സിഡബ്ല്യൂസിയെ അറിയിക്കുകയായിരുന്നു.

പെണ്‍കുട്ടികളുടെ മൊഴിയില്‍ അറസ്റ്റ് ചെയ്ത പതിനേഴുകാരനെ കൊല്ലത്തെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെയാണ് ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്.


SCROLL FOR NEXT