ആലുവയിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് കാണാതായ ലക്ഷ്മി, ശ്രേയ, മീനാക്ഷി എന്നിവരെയാണ് കണ്ടെത്തിയത്.
തൃശൂരിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയതെന്നാണ് വിവരം.പുലര്‍ച്ചെ 4.30 മുതല്‍ പെണ്‍കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് അധികൃതര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആലുവ ഡിവൈഎസ്പി സുരേഷിൻ്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ചൈല്‍ഡ് വെല്‍ഫയര്‍ സെൻ്ററില്‍ നിന്നടക്കമുള്ള മുപ്പതോളം കുട്ടികളാണ് സ്ഥാപനത്തിൽ ഉള്ളത്.