NEWSROOM

മലപ്പുറത്ത് വീടിന് തീപിടിച്ച സംഭവം; പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മണികണ്ഠന്‍ ഇന്ന് രാവിലെയാണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം മാറഞ്ചേരി പുറങ്ങില്‍ വീടിന് തീപിടിച്ച സംഭവത്തിൽ പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സരസ്വതിയും റീനയുമാണ് മരിച്ചത്.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മണികണ്ഠന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. മണികണ്ഠന്റെ അമ്മയും സഹോദരിയുമാണ് മരിച്ച സരസ്വതിയും റീനയും. മൂന്ന് പേരും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.


മാനസിക അസ്വസ്ഥതയുള്ള മണികഠ്ന്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീവെച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ വീടിന്റെ ഒരു മുറിയിലാണ് തീപിടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.

മാറഞ്ചേരി പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം ഏറാട്ട് വീട്ടില്‍ സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന, മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ അഞ്ച് പേരെയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.


SCROLL FOR NEXT