NEWSROOM

ബെംഗളൂരുവിലെ മൂന്ന് കോളേജുകൾക്ക് ബോംബ് ഭീഷണി, കനത്ത സുരക്ഷയൊരുക്കി പൊലീസ്

ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരുവിലെ മൂന്ന് പ്രമുഖ എൻജിനീയറിങ്ങ് കോളേജുകൾക്ക് ബോംബ് ഭീഷണിയെന്ന് റിപ്പോർട്ട്. സദാശിവനഗർ, ഹനുമന്ത്നഗർ, ബസവനഗുഡി എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ബിഎംഎസ് കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവിടങ്ങളിലേക്ക് ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.

ഭീഷണിയെ തുടർന്ന് മൂന്ന് കോളേജുകളും അതീവ ജാഗ്രതയിലാണ്. കോളേജുകളിൽ ബോംബ് സ്ക്വാഡും, പൊലീസും, മറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുമെത്തി അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഹനുമന്ത്നഗർ പൊലീസും, സദാശിവനഗർ പൊലീസും കേസ് രജിസ്റ്റർ ചെയ്ത് ഭീഷണിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

സംഭവത്തിൽ കോളേജുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

SCROLL FOR NEXT