NEWSROOM

നിലമ്പൂർ വനത്തിൽ മൂന്ന് കാട്ടാനകൾ ചരിഞ്ഞ നിലയിൽ; ജഡത്തിന് നാല് ദിവസ‍ത്തോളം പഴക്കം

കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടത്.

Author : ന്യൂസ് ഡെസ്ക്


നിലമ്പൂർ വനത്തിൽ മൂന്ന് കാട്ടാനകൾ ചരിഞ്ഞ നിലയിൽ. മൂന്നിടങ്ങളിലായാണ് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടത്. ജഡത്തിന് നാല് ദിവസ‍ത്തോളം പഴക്കമുണ്ടെന്നാണ് നി​ഗമനം.

മരുതയിൽ 20 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ 10 വയസ്സുള്ള കുട്ടികൊമ്പനാണ് ചരിഞ്ഞത്. കരുളായി എഴുത്തുകൽ ഭാഗത്ത് ഏകദേശം ആറ് മാസം പ്രായം വരുന്ന ഒരു കൊമ്പനാനക്കുട്ടിയുടെ ജഡമാണ് കണ്ടെത്തിയത്.

SCROLL FOR NEXT