പ്രതീകാത്മക ചിത്രം 
NEWSROOM

PUBG കളിക്കുന്നതിനിടയിൽ ട്രെയിൻ വരുന്നത് ശ്രദ്ധിച്ചില്ല; ബിഹാറിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം

Author : ന്യൂസ് ഡെസ്ക്

മൊബൈൽ ഗെയിം (PUBG) കളിക്കുന്നതിനിടെ മൂന്ന് യുവാക്കൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിൽ മാൻസ തോലയിലെ റോയൽ സ്‌കൂളിന് സമീപമായിരുന്നു അപകടം.

റെയിൽവേ ക്രോസിനു സമീപം താമസിക്കുന്ന ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഗെയിം കളിക്കാനായി ഇയർഫോൺ ധരിച്ചിരുന്നതിനാൽ ട്രെയിൻ അടുത്തുവരുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച യുവാക്കളുടെ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി കുടുംബാംഗങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) വിവേക് ​​ദീപ്, റെയിൽവേ പൊലീസ് എന്നിവർ അപകട സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി.

SCROLL FOR NEXT