തിരുവനന്തപുരത്ത് ഒറ്റ രാത്രിയിൽ മൂന്നു ബൈക്കുകൾ കവർന്ന മൂന്നംഗ സംഘം പിടിയിൽ. വാവറയമ്പലം ആനയ്‌ക്കോട് സ്വദേശി ബിനോയ്, അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ്, ഒപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് അറസ്റ്റിലായത്. മോഷ്ടിച്ച ബൈക്കുകളുമായി മൂവരും പോകുന്ന ദൃശ്യവും പുറത്തുവന്നു.
READ MORE: തൃശൂർ പൂരം വിവാദം: എഡിജിപിയുടെ റിപ്പോർട്ട് തള്ളി; തുടരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി
പോത്തൻകോട്, മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കഴിഞ്ഞ ദിവസം രാത്രി മൂന്ന് ബൈക്കുകൾ മോഷണം പോയത്. തച്ചപ്പള്ളിയിലെയും കുന്നിനകത്തെയും വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളാണ് മൂവർ സംഘം കടത്തിയത്. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പ്രതികളെ പോത്തൻകോട് പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വാഹന പരിശോധനക്കിടെ പ്രതികളെ പിടികൂടുകയായിരുന്നു. ഇവർ മോഷ്ടിച്ച മൂന്ന് ബൈക്കുകളും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.