NEWSROOM

തൃശൂർ അകമല മാരാത്ത് കുന്നിൽ മണ്ണിടിഞ്ഞ സംഭവം; സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി പരിശോധന നടത്തി

ജില്ലാ ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ ഉരുൾപ്പൊട്ടലിന് സമാനമായ മഡ് ഫ്ലോ പ്രതിഭാസം പ്രദേശത്ത് കണ്ടെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

തൃശൂർ അകമല മാരാത്ത് കുന്നിൽ മണ്ണിടിഞ്ഞ സംഭവത്തിൽ, സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്നെത്തിയ ഉദ്യോഗസ്ഥ സംഘമാണ് ഇന്ന് രാവിലെ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തിയത്.

ജില്ലാ ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ ഉരുൾപ്പൊട്ടലിന് സമാനമായ മഡ് ഫ്ലോ പ്രതിഭാസം പ്രദേശത്ത് കണ്ടെത്തിയിരുന്നു. മണ്ണിന് ബലക്കുറവുള്ളതിനാലും മണ്ണിനടിയിലൂടെ ഉറവയുള്ളതിനാലും അപകട സാധ്യത കൂടുതലാണെന്നും, മഴക്കാലം കഴിയുന്നതുവരെ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും ജില്ലാ ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു തുടർന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി പരിശോധന നടത്തിയത്.

സുരക്ഷ നടപടികളുടെ ഭാഗമായി ഇവിടെ നിന്നും ഒഴിപ്പിച്ച 22 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പിൽ തുടരുകയാണ്.



SCROLL FOR NEXT