സുരേഷ് ഗോപി എംപി തൃശൂരിലുണ്ടായിട്ടും സ്വാതന്ത്രദിനാഘോഷത്തില്‍ നിന്ന് വിട്ട് നിന്നത് കേന്ദ്രമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ലെന്ന് തൃശൂര്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി. സ്വാതന്ത്രദിനാഘോഷത്തില്‍ പങ്കെടുക്കാതെ ദേശീയ പതാക പിടിച്ചുള്ള വീഡിയോ പ്രചരിപ്പിച്ചത് രാഷ്ട്രീയ നാടകമാണെന്നും ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു.
'തൃശൂരിന്റെ എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉത്തരവാദിത്വത്തോടെ പെരുമാറണം. ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ചടങ്ങില്‍ പ്രത്യേകമായ ഇരിപ്പിടം അദ്ദേഹത്തിനായി ഒരുക്കിയിരു്‌നനു. ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് നേരത്തെ അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നതാണ്. തൃശൂരില്‍ ഇതേസമയം ഉണ്ടായിട്ടും തേക്കിന്‍കാട് മൈതാനിയിലെ പരേഡ് പരിപാടിയില് സുരേഷ് ഗോപി പങ്കെടുത്തില്ല. പിന്നീട് ഒറ്റയ്ക്ക് ഒരു കൊടി പിടിച്ച് നടത്തിയ നാടകം കേന്ദ്രമന്ത്രിക്ക് ചേര്‍ന്ന നടപടിയായില്ല,' ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു.
ഒരു നടന്‍ മാത്രമല്ലെന്ന് സുരേഷ് ഗോപി തിരിച്ചറിയണം. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ അദ്ദേഹം ഉത്തരവാദിത്തത്തോടെ പെരുമാറണെന്നും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ആദ്യം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന സുരേഷ് ഗോപി അവസാന നിമിഷമാണ് പിന്മാറിയത്.