NEWSROOM

മദ്യപാനത്തിനിടെ തർക്കം; ജേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ പുതുക്കാട് ആനന്ദപുരത്ത് ജേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.ആനന്ദപുരം സ്വദേശി യദു കൃഷ്ണനാണ് കൊല്ലപ്പെട്ടത്. പ്രതി വിഷ്ണുവിനെ പുതുക്കാട് പൊലീസ് പിടികൂടി. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മദ്യപാദത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം.

SCROLL FOR NEXT