NEWSROOM

ചരിത്രപുരുഷനായി തിലക് വർമ; ടി20യിൽ തുടരെ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ ബാറ്റർ

ഇന്ത്യയിൽ ടി20യിൽ 150ന് മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്ററായും തിലക് വർമ മാറി

Author : ന്യൂസ് ഡെസ്ക്


ലോക ടി20 ക്രിക്കറ്റിൽ ബാറ്റു കൊണ്ട് ചരിത്രമെഴുതി ഇന്ത്യയുടെ യുവ ബാറ്റർ തിലക് വർമ. ടി20 ക്രിക്കറ്റിൽ ആദ്യമായാണ് ഒരു താരം തുടർച്ചയായ മൂന്ന് ഇന്നിങ്സുകളിൽ സെഞ്ചുറി നേടുന്നത്. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ രണ്ട് ടി20 മത്സരങ്ങളിൽ സെഞ്ചുറി നേടിയിരുന്ന തിലക് വർമ (67 പന്തിൽ 151 റൺസ്) ശനിയാഴ്ച മേഘാലയക്കെതിരെയാണ് വെടിക്കെട്ട് സെഞ്ചുറി നേടിയത്. ഹൈദരാബാദ് താരമായ തിലക് 10 സിക്സറുകളും 14 ഫോറുകളും താരം പറത്തി.

ഇന്ത്യയിൽ ടി20യിൽ 150ന് മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്ററായും തിലക് വർമ മാറി. നേരത്തെ 2022ൽ കിരൺ നവ്‌ഗിറെ 162 റൺസ് അടിച്ചെടുത്ത് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു.

55 റൺസെടുത്ത തന്മയ് അഗർവാളിനൊപ്പം 122 റൺസിൻ്റെ കൂട്ടുകെട്ടും, 30 റൺസെടുത്ത രാഹുൽ ബുദ്ധിക്കൊപ്പം 84 റൺസിൻ്റെ കൂട്ടുകെട്ടും തിലക് പടുത്തുയർത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദ് ഉയർത്തിയ 248/4 എന്ന സ്കോറിന് മറുപടിയായി 69 റൺസിന് മേഘാലയ ഓൾഔട്ടായി. ഹൈദരാബാദിനായി അനികേത് റെഡ്ഡി നാലും തനയ് ത്യാരഗാജൻ മൂന്നും വിക്കറ്റെടുത്തു.

SCROLL FOR NEXT