NEWSROOM

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: സിപിഎമ്മിനെ സംഘപരിവാറിൻ്റെ തൊഴുത്തിൽ കെട്ടാൻ നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രി: ടി. എൻ പ്രതാപൻ

കരുവന്നൂർ എക്സാലോജിക് കേസുകൾ അട്ടിമറിച്ചു. റിമാൻഡ് റിപ്പോർട്ട് തയറാക്കിയ ഇ.ഡി ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാറിനെ സ്ഥാനത്തു നിന്നും മാറ്റി എഡിജിപിക്കും മുഖ്യമന്ത്രിക്കും വിശ്വാസമുള്ളവരെ നിയമിച്ചു

Author : ന്യൂസ് ഡെസ്ക്

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ കെ.സുരേന്ദ്രൻ്റേയും എംവി. ഗോവിന്ദൻ്റെയും ഭാഷ ഒന്നാണെന്ന് കെപിസിസി വർക്കിങ് കമ്മിറ്റി പ്രസിഡൻ്റ് ടി.എൻ. പ്രതാപൻ. രണ്ടു പേരും സന്ദർശനത്തിൽ തെറ്റില്ലെന്നു പറയുന്നു. ഇതിൽ നിന്നും ബിജെപി-സിപിഎം അന്തർധാര വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ദൂതനായി തന്നെയാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത്. തുടർന്ന് കരുവന്നൂർ എക്സാലോജിക് കേസുകൾ അട്ടിമറിച്ചു. രണ്ട് കേസും ഇ.ഡി എഴുതിതള്ളി. റിമാൻഡ് റിപ്പോർട്ട് തയറാക്കിയ ഇ.ഡി ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാറിനെ സ്ഥാനത്തു നിന്നും മാറ്റി എഡിജിപിക്കും മുഖ്യമന്ത്രിക്കും വിശ്വാസമുള്ളവരെ നിയമിച്ചു. എഡിജിപി-ആർഎസ്എസിൻ്റെ ശുപാർശയിലാണ് ഇവരെ നിയമിച്ചത്. തൃശൂർ ആറ്റിങ്ങൽ തിരുവനന്തപുരം എന്നിവടങ്ങളിൽ സിപിഎം ബിജെപി ഡീൽ നടന്നു. സിപിഎമ്മിനെ സംഘപരിവാറിൻ്റെ തൊഴുത്തിൽ കെട്ടുന്നതിന് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഇതിൻ്റെ ഇടനിലക്കാരൻ എഡിജിപിയാണെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു.

എഡിജിപി പിണറായി വിജയൻ്റെ മാനസപുത്രനായത് കൊണ്ടാണ് ആർഎസ്എസ് നേതാവിനെ കണ്ടതെന്ന് എം.എം .ഹസൻ പരിഹസിച്ചു. പൂരം കലക്കിയതിൽ അന്വേഷണം ഏൽപ്പിച്ചത് എഡിജിപിയെയാണ്. ADGP-RSS Meetingഇത് കള്ളൻ്റെ കയ്യിൽ താക്കോൽ ഏല്പിച്ചതുപോലെയാണെന്നും ഹസൻ പറഞ്ഞു.

SCROLL FOR NEXT