NEWSROOM

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് മർദ്ദനം; കൈയ്യേറ്റം ബോട്ടിംഗിന് അധിക തുക ഈടാക്കിയത് ചോദ്യം ചെയ്തതിന്

ബോട്ടിങ്ങിന് ടിക്കറ്റ് എടുത്തിട്ടും കൂടുതൽ പണം ചോദിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് മർദ്ദിക്കുകയായിരുന്നു എന്ന് വിനോദസഞ്ചാരികളുടെ പരാതിയിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

മൂന്നാർ എക്കോ പോയിന്റിൽ വിനോദ സഞ്ചാരികൾക്ക് നേരെ കൈയ്യേറ്റം. കൊല്ലത്തു നിന്നെത്തിയ സഞ്ചാരികളെയാണ് ഹൈഡൽ ടൂറിസം കരാർ ജീവനക്കാർ മർദിച്ചത്. ബോട്ടിംഗിന് ടിക്കറ്റ് എടുത്തിട്ടും കൂടുതൽ പണം ചോദിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് മർദ്ദിക്കുകയായിരുന്നു എന്ന് വിനോദസഞ്ചാരികളുടെ പരാതിയിൽ പറയുന്നു.


17 പേരടങ്ങുന്ന സംഘത്തെ തടഞ്ഞുവെച്ചായിരുന്നു മർദ്ദനം. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം പരുക്കേറ്റു.

SCROLL FOR NEXT