NEWSROOM

വർക്കല ക്ലിഫിൽ അപകടം; കുന്നിൽ നിന്ന് താഴേയ്ക്ക് വീണ തമിഴ്നാട് സ്വദേശികൾക്ക് ഗുരുതര പരുക്ക്

കടലിനോട് ചേർന്ന് ഡാർജിലിംഗ് കഫെ റിസോർട്ടിന് സമീപത്താണ് അപകടം നടന്നത്

Author : ന്യൂസ് ഡെസ്ക്

ഓണം ആഘോഷിക്കാൻ വന്ന വിനോദസഞ്ചാരികൾ വർക്കല ക്ലിഫിൻ്റെ കുന്നിൽ നിന്നും താഴേക്ക് വീണു.  60 അടി താഴ്ചയിൽ  വീണ തമിഴ്നാട് സ്വദേശികളായ രണ്ട് യുവാക്കൾക്കാണ്  ഗുരുതര പരുക്കേറ്റത്. വിനോദസഞ്ചാരികളെ വർക്കല ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. കടലിനോട് ചേർന്ന ഡാർജിലിംഗ് കഫെ റിസോർട്ടിന് സമീപത്താണ് അപകടം നടന്നത്.

തമിഴ്നാട് സ്വദേശികളായ 32 വയസ്സുകാരായ വെങ്കിടേഷ് , വിവേക് എന്നിവർക്കാണ്  പരിക്കേറ്റത്.  കുന്നിൻ്റെ  മുകളിൽ നിന്നും 60 അടി താഴ്ചയിലേക്ക് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഇറങ്ങിയാണ് യുവാക്കളെ മുകളിൽ എത്തിച്ചത്. ഇവരുടെ വയറിനും മറ്റും കുപ്പിച്ചില്ലുകൾ കൊണ്ട് വലിയ മുറിവുകളും ഉണ്ടായിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ നിന്നും  തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


SCROLL FOR NEXT