കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യബോധം വെല്ലുവിളിക്കപ്പെട്ട സംഭവമാണ് ഇന്ന് നിയമസഭയിൽ ഉണ്ടായതെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സ്പീക്കറെ കയ്യേറ്റം ചെയ്യാൻ ബോധപൂർവമായ ശ്രമം ഉണ്ടായി. സമ്മേളനം അലങ്കോലമാക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. കുറ്റകരമായ നടപടിക്ക് നേതൃത്വം നൽകിയത് വി.ഡി. സതീശനാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ചില അംഗങ്ങൾ ചോദ്യങ്ങൾ നേരത്തേ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ചട്ടവിരുദ്ധം: സ്പീക്കർ എ.എൻ. ഷംസീർ
മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് ഒരുതരത്തിലും യാഥാർഥ്യത്തിനും സത്യത്തിനും നിരക്കാത്ത പ്രശ്നങ്ങൾ ഗവൺമെൻ്റിനെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്നതിനാണ് സഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. മുഖ്യമന്ത്രിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് ആക്ഷേപിക്കുന്ന നിലപാട് സ്വീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ നിലപാട് എല്ലാവരെയും ആക്ഷേപിക്കുന്നത്. ചട്ടങ്ങൾക്കു വിരുദ്ധമായി പ്രതിപക്ഷ നേതാവ് നിലപാട് സ്വീകരിക്കുന്നു. തിരുത്തുന്നതിന് അദ്ദേഹം തയാറാകുന്നില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
ALSO READ: എഡിജിപിയെ മാറ്റി നിർത്തിയതിൽ സിപിഐക്ക് സന്തോഷം; ഇത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയം: ബിനോയ് വിശ്വം
സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷത്തെ ചില എംഎൽഎമാർ അതിക്രമിച്ചു കയറി. വാച്ച് ആൻ്റ് വാർഡ് തടഞ്ഞില്ലെങ്കിൽ അവർ സ്പീക്കറെ കയ്യേറ്റം ചെയ്യുമായിരുന്നു. സ്പീക്കറെ കയ്യേറ്റം ചെയ്യാൻ ബോധപൂർവമായ ശ്രമം ഉണ്ടായി. പ്രതിപക്ഷ നടപടിയിൽ എൽഡിഎഫ് ശക്തമായി പ്രതിഷേധിക്കുന്നു. പ്രമേയം ചർച്ച ചെയ്യുകയെന്ന നിലപാട് സ്വീകരിച്ചത് സദുദ്ദേശത്തോടെയാണ്. ചോദ്യോത്തര വേളയിൽ ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി സ്പീക്കർ വിശദീകരിച്ചതാണ്. പ്രതിപക്ഷ നിലപാട് അംഗീകരിക്കാൻ സാധിക്കില്ല.
സ്പീക്കറുടെ റൂളിങ് ലംഘിച്ചതിൻ്റെ ഭാഗമായി എംഎൽഎമാരെ സസ്പെൻഡ് ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. 2011ൽ ഉമ്മൻ ചാണ്ടി പ്രമേയം അവതരിപ്പിച്ചാണ് സസ്പെൻഡ് ചെയ്തത്. ഇന്ന് ഡയസിൽ കയറിയ എംഎൽഎ മാർക്കെതിരെ എന്ത് നടപടി വേണമെന്ന് സ്പീക്കർ തീരുമാനിക്കും. മലപ്പുറം ന്യൂനപക്ഷ ജില്ലയാണെന്ന അഭിപ്രായം എൽഡിഎഫിനില്ല. എഡിജിപിയെ എന്തുകൊണ്ട് മാറ്റിയെന്ന് ഉത്തരവിൽ പറയാത്തത് പരിശോധന പൂർത്തിയാക്കാത്തതു കൊണ്ടാകുമെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.