NEWSROOM

കെട്ടിട ഉടമയുമായി തര്‍ക്കം; കടയ്ക്കുള്ളില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി വ്യാപാരി

പത്തനംതിട്ട കവിയൂര്‍ ആഞ്ഞിലിത്താനത്താണ് സംഭവം

Author : ന്യൂസ് ഡെസ്ക്

കടയ്ക്കുള്ളില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി വ്യാപാരി. പത്തനംതിട്ട കവിയൂര്‍ ആഞ്ഞിലിത്താനത്താണ് സംഭവം. സ്റ്റേഷനറി കട നടത്തുന്ന ഉത്തമനാണ് കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച്, കടയടച്ച് ഇരിക്കുന്നത്.

സംഭവമറിഞ്ഞ് പൊലീസും ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. കട ഒഴിയുന്നതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വ്യാപാരി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT