NEWSROOM

പാലക്കാട് ട്രെയിൻ തട്ടി 4 പേർക്ക് ദാരുണാന്ത്യം; മരിച്ചത് റെയിൽവേ കരാർ ജീവനക്കാർ

ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ വെച്ചാണ് അപകടം നടന്നത്. റെയിൽവേ ട്രാക്കിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ഷൊർണൂരിൽ ട്രെയിൻ തട്ടി നാലു പേർക്ക് ദാരുണാന്ത്യം. റെയിൽവേ കരാർ ജീവനക്കാരായ രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ്  മരിച്ചത്. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ വെച്ചാണ് അപകടം നടന്നത്. റെയിൽവേ ട്രാക്കിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രെയിൻ വരുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

തമിഴ്നാട് വിഴിപ്പുറം സ്വദേശികളായ ലക്ഷ്മണൻ, റാണി, വള്ളി, ലക്ഷ്മണൻ, എന്നിവരാണ് മരിച്ചത്.  മൂന്നു പേരുടെ മൃതദേഹം ട്രാക്കിലും ഒരാളുടെ മൃതദേഹം പുഴയിലുമായാണ് തെറിച്ചുവീണത്. പുഴയിൽ വീണയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.  കേരളാ എക്സ്പ്രസ് തട്ടിയാണ് ഇവർ മരിച്ചത്. ഉച്ച തിരിഞ്ഞ് 3.05 ഓടെയായിരുന്നു അപകടം. 

SCROLL FOR NEXT