NEWSROOM

ഷൊർണൂർ-പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

പാളത്തിൽ വെള്ളം കയറിയതുമൂലം ഇന്ന് നാല് ട്രെയിനുകൾ പൂർണമായും, പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ഷൊർണൂർ - പാലക്കാട് റൂട്ടിൽ ട്രെയിൻ ​ഗതാ​ഗതം പുനസ്ഥാപിച്ചു. വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗർ സ്റ്റേഷനും ഇടയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളംകയറിയും ഉണ്ടായ തടസം നീക്കിയാണ് റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. ഉച്ചക്ക് 12.20ഓടെയാണ് പാളത്തിലെ മണ്ണ് നീക്കി ​ഗതാ​ഗതം പുനസ്ഥാപിച്ചത്.

പാളത്തിൽ വെള്ളം കയറിയതുമൂലം ഇന്ന് നാല് ട്രെയിനുകൾ പൂർണമായും, പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. ആ സർവീസുകളാണ് ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുന്നത്. 06445 ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്സ്‍പ്രസ്, 06446 തൃശൂർ - ഗുരുവായൂർ ഡെയ്ലി എക്സ്‍പ്രസ്, 06497 ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്‍പ്രസ്, 06495 തൃശൂർ - ഷൊർണൂർ ഡെയ്ലി എക്സ്‍പ്രസ് എന്നീ ട്രെയിനുകളായിരുന്നു പൂർണമായും റദ്ദാക്കിയത്.

SCROLL FOR NEXT