NEWSROOM

തമിഴ്‌നാട്ടിൽ ട്രെയിൻ പാളം തെറ്റി; ഒഴിവായത് വൻ ദുരന്തം

അപകടത്തെ തുടർന്നുണ്ടായ ഗതാഗത തടസം മൂന്നുമണിക്കൂറുകൊണ്ടാണ് പുനഃസ്ഥാപിച്ചത്

Author : ന്യൂസ് ഡെസ്ക്


തമിഴ്‌നാട്ടിൽ 500 യാത്രക്കാരുമായി ട്രെയിൻ പാളം തെറ്റി. പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന മെമു (മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്)ട്രെയിനിൻ്റെ കോച്ച് വില്ലുപുരത്തിന് സമീപമാണ് പാളം തെറ്റിയത്. ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടൽ മൂലം ട്രെയിൻ പെട്ടെന്ന് നിർത്തിയതിനാലാണ് വൻ അപകടം ഒഴിവായത്.

അപകടത്തിൽ ആർക്കും പരുക്കില്ല. അപകടത്തെ തുടർന്നുണ്ടായ ഗതാഗത തടസം മൂന്നു മണിക്കൂറുകൊണ്ടാണ് പുനഃസ്ഥാപിച്ചത്. അപകടകാരണം എന്താണെന്നറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്നും, അതിന് ശേഷമേ അപകട കാരണം എന്താണെന്ന് പറയാൻ പറ്റുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

SCROLL FOR NEXT