NEWSROOM

പൊങ്കാലയിട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവരും; നഗരത്തിന്റെ വിവിധയിടങ്ങളിലായി പൊങ്കാല അര്‍പ്പിച്ചത് അൻപതിലധികം പേർ

ട്രാന്‍സ് വിഭാഗത്തിനോടുള്ള സമൂഹത്തിന്റെ മനോഭാവത്തിന് വലിയ മാറ്റം വന്നിട്ടുണ്ട്. അതിനുള്ള പ്രാര്‍ഥന കൂടിയാണ് പൊങ്കാല സമര്‍പ്പണം.

Author : ന്യൂസ് ഡെസ്ക്

പതിവുപോലെ ഇത്തവണയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവരും പൊങ്കാലക്കെത്തി. വിവിധ ജില്ലകളില്‍ നിന്നായി അമ്പതിലധികം പേരാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊങ്കാല അര്‍പ്പിച്ചത്.

അമേയക്കിത് ആദ്യത്തെ പൊങ്കാലയല്ല. മൂന്നാം തവണയാണ് ആറ്റുകാലമ്മക്ക് പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അനുഗ്രഹം ലഭിച്ചതിനാലാണ് വീണ്ടും എത്തിയതെന്നാണ് അമേയ പറയുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളായ രേവതി, അസ്മ തുടങ്ങിയവര്‍ക്കൊപ്പമാണ് അമേയ ഇത്തവണ എത്തിയത്. ട്രാന്‍സ് വിഭാഗത്തിനോടുള്ള സമൂഹത്തിന്റെ മനോഭാവത്തിന് വലിയ മാറ്റം വന്നിട്ടുണ്ട്. അതിനുള്ള പ്രാര്‍ഥന കൂടിയാണ് പൊങ്കാല സമര്‍പ്പണം.

കവടിയാര്‍, മാനവീയം വീഥി തുടങ്ങിയ ഇടങ്ങളിലാണ് മറ്റ് സുഹൃത്തുക്കള്‍ പൊങ്കാല അര്‍പ്പിച്ചത്. അടുത്ത പൊങ്കാലക്കായി ഒരുകൊല്ലം നീണ്ട കാത്തിരിപ്പിന് തുടക്കമിട്ടാണ് ഇവരുടെ മടക്കം.

SCROLL FOR NEXT