ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂടിക്കാഴ്ച നടത്തി. ഓൺലൈൻ ബുക്കിംഗ് മാത്രമെന്ന തീരുമാനം മാറ്റിയേക്കുമെന്നാണ് സൂചന. 10,000 പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നാണ് റിപ്പോർട്ട്.
സ്പോട്ട് ബുക്കിങ്ങ് സൗകര്യം ഒരുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ധാരണയതായി കഴിഞ്ഞ ദിവസം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ദര്‍ശനം പരിമിതപ്പെടുത്തിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്നും ബോർഡ് വ്യക്തമാക്കി.
അതേസമയം ശബരിമല വെർച്വൽ ക്യൂ വിഷയത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങിയിരിക്കുകയാണ് ബിജെപി. വെർച്വൽ ക്യൂ ഇല്ലാതെ ഭക്തരെ കയറ്റില്ലെന്ന് തീരുമാനിച്ചാൽ വലിയ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.