എറണാകുളം കോലഞ്ചേരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ മറിഞ്ഞ് അപകടം. കോലഞ്ചേരി കടമറ്റത്ത് കൊച്ചി ധനുഷ് കോടി ദേശീയ പാത പെരുവമൊഴിയിൽ വച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ 12 യാത്രക്കാരെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ കമ്പിനിയുടെ ജീവനക്കാർ യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.