കോഴിക്കോട് കുറ്റ്യാടി ചുരത്തിലെ നാലാം വളവില്‍ ട്രാവലറിന് തീ പിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയത് വലിയ അപകടം ഒഴിവാക്കി.
പത്തിലധികം യാത്രക്കാരാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. നാദാപുരത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്നു വാഹനത്തിനാണ് തീപിടിച്ചത്.
ALSO READ: കൊച്ചി എടയാര്‍ വ്യവസായ ശാലയില്‍ പൊട്ടിത്തെറി, ഒഡിഷ സ്വദേശി മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്
തീ അണയ്ക്കുന്നതിനായി മുക്കം, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമന സേന യൂണിറ്റുകള്‍ എത്തി.