NEWSROOM

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: ട്രഷറി നിയന്ത്രണം കടുപ്പിച്ചു

5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി വേണം.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ട്രഷറി നിയന്ത്രണം കടുപ്പിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി വേണം. 25 ലക്ഷമായിരുന്നു നേരത്തെയുണ്ടായിരുന്ന പരിധി.  തദ്ദേശ സ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ഇതുസംബന്ധിച്ച കത്ത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്ക് കത്ത് കൈമാറി.


ഈ സാമ്പത്തിക വർഷം 37512 കോടി രൂപയാണ് സംസ്ഥാനത്തിന് കടമെടുക്കാൻ സാധിക്കുക. ഇതിൽ ‍‍ഡിസംബർ വരെയുള്ള 21253 കോടി രൂപ സെപ്റ്റംബർ രണ്ടുവരെ സംസ്ഥാന സർക്കാർ കടമെടുത്തിരുന്നു. ബാക്കി തുക അടുത്ത വർഷം ‍ജനുവരി മുതൽ മാർച്ച് വരെയാണ് എടുക്കാൻ സാധിക്കുക.

SCROLL FOR NEXT