കനത്ത മഴയെ തുടർന്ന് കോഴിക്കോട് വീണ്ടും റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണു. മാത്തോട്ടം റെയിൽവേ ട്രാക്കിന് മുകളിലേക്കാണ് മരം വീണത്. ഇന്നലെ വീണതിന്റെ നൂറ് മീറ്റർ അകലെയായാണ് ഇന്ന് റെയിൽവേ ട്രാക്കിൽ മരം വീണത്. മരം മുറിച്ചു മാറ്റുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നു.
റെയിൽവേ ഇലക്ട്രിക് എഞ്ചിനീയറിങ് വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 10.30 ഓടെ ഫയർ ഫോഴ്സ് മരം മുറിച്ചുമാറ്റിയതോടെ ഇരു ട്രാക്കുകളിലൂടെയും ട്രെയിൻ കടത്തിവിടുന്നുണ്ട്. ഇതോടെ കോഴിക്കോട്-ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം വൈകും. ഒരു ട്രാക്കിലൂടെ ട്രെയിൻ കടത്തി വിടുന്നുണ്ട്.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് രാവിലെ ഈ സ്ഥലം സന്ദർശിച്ചു. റെയിൽവേ ട്രാക്കിൽ മരം വീണ് നിരന്തരം പ്രശ്നം ഉണ്ടാകുന്ന സാഹചര്യത്തിൽ റെയിൽവേയുമായി ചർച്ച ചെയ്തു പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റെയിൽവേ ട്രാക്കിൽ മരം വീണ് നിരന്തരം പ്രശ്നം ഉണ്ടാകുന്നുണ്ട്. നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കും. വിഷയം റെയിൽവേ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ ഉടൻ സ്ഥലം സന്ദർശിക്കും. റെയിൽവേയുമായി ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം ഉണ്ടാകും. കളക്ടറുടെ സാന്നിധ്യത്തിൽ ഉടൻ യോഗം ചേർന്ന് തീരുമാനമെടുക്കും. സാധ്യമായ എല്ലാ കാര്യങ്ങളും ഈ വിഷയത്തിൽ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.