ഡൽഹിയടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. പാകിസ്താനിൽ 5.8 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇതിൻ്റെ ഭാഗമായാണ് ഡൽഹിയിലടക്കം ഭൂചലനം അനുഭവപ്പെട്ടതെന്നാണ് നിഗമനം.
രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെടുന്നത്. ഏതാനും നിമിഷങ്ങൾ നീണ്ടുനിന്ന ഭൂചലനത്തിൽ സീലിംഗ് ഫാനുകളും മറ്റ് വസ്തുക്കളും കുലുങ്ങി. കഴിഞ്ഞമാസം 29 ന് അഫ്ഗാനിലും 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
READ MORE: ട്രംപ് വീണ്ടും അധികാരത്തിലെത്തിയാൽ ഗർഭഛിദ്ര നിരോധന നിയമം പ്രാബല്യത്തിലാക്കും: കമല ഹാരിസ്