NEWSROOM

പിടികൂടിയപ്പോൾ മൂർഖൻ തുപ്പിയത് 16 കോഴിമുട്ടകൾ; കോഴിക്കൂട്ടിൽ കയറിയ വിരുതനെ പിടികൂടി!

മുടപ്പക്കാട് സ്വദേശി കാളിയുടെ കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടിയപ്പോഴാണ് കൗതുകകരമായ സംഭവത്തിന് പ്രദേശവാസികൾ സാക്ഷിയായത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് പരുതൂരിൽ കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പ് വിഴുങ്ങിയത് പതിനാറ് കോഴിമുട്ടകൾ. മുടപ്പക്കാട് സ്വദേശി കാളിയുടെ കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടിയപ്പോഴാണ് കൗതുകകരമായ സംഭവത്തിന് പ്രദേശവാസികൾ സാക്ഷിയായത്.

കൂട്ടിലുണ്ടായിരുന്ന മുട്ടകൾ തിന്നാനെത്തിയ മൂർഖനെ പാമ്പ് പിടുത്തക്കാരനും പ്രദേശവാസിയുമായ കൈപ്പുറം അബ്ബാസ് പിടികൂടിയപ്പോഴാണ് രസകരമായ സംഭവം. മൂർഖൻ നേരത്തെ അകത്താക്കിയ 16 കോഴിമുട്ടകളും അതേപടി പുറത്തേക്ക് തുപ്പുകയായിരുന്നു. മുട്ടകൾക്ക് യാതൊരു കേടുപാടും സംഭവിച്ചതായി വീഡിയോയിൽ കാണുന്നില്ല.

SCROLL FOR NEXT