NEWSROOM

പത്തനംതിട്ടയില്‍ ആദിവാസി സ്ത്രീയുടെ വീടിന് തീയിട്ടു; യുവാവ് കസ്റ്റഡിയില്‍

സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയില്‍ ആദിവാസി സ്ത്രീയുടെ വീടിന് യുവാവ് തീയിട്ടെന്ന് പരാതി. പത്തനംതിട്ടയിലെ മഞ്ഞത്തോട് ആദിവാസി കേന്ദ്രത്തിലാണ് സംഭവം.

മഞ്ഞത്തോട്ടില്‍ ഭൂമി അനുവദിച്ചു കിട്ടിയ ഓമനയുടെ വീടിനാണ് കഴിഞ്ഞ രാത്രി തീയിട്ടത്. ഊരു മൂപ്പന്‍ രാജുവിന്റെ മകന്‍ ഭാഗ്യരാജാണ് തീയിട്ടതെന്നാണ് പരാതി. ഭാഗ്യരാജിനെ പെരുനാട് പോലീസ് കസ്റ്റഡിലെടുത്തു.

സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അതേസമയം യുവതിയുടെ വീടിന് തീയിട്ടതിന്റെ കാരണം വ്യക്തമല്ല.

SCROLL FOR NEXT