NEWSROOM

പെട്രോൾ പമ്പിൽ കള്ളനോട്ട് മാറാൻ ശ്രമിച്ചു; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ കയ്യോടെ പിടിച്ച് ജീവനക്കാർ

സിപിഎം കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗം തങ്കരാജാണ് പിടിയിലായത്. സംഭവത്തിൽ പമ്പ് ഉടമ സുദർശനൻ മാറനല്ലൂർ പോലീസിൽ പരാതി നൽകി.

Author : ന്യൂസ് ഡെസ്ക്

പെട്രോൾ പമ്പിൽ കള്ളനോട്ട് മാറാൻ ശ്രമിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ കയ്യോടെ പൊക്കി പമ്പ് ജീവനക്കാർ. തിരുവനന്തപുരം കാട്ടാക്കട മാറനല്ലൂർ നയാരാ പെട്രോൾ പമ്പിൽ ആണ് സംഭവം നടന്നത്.


സ്ഥിരമായി കള്ളനോട്ട് മാറുന്ന ആളെ ദിവസങ്ങളായുള്ള നിരീക്ഷണത്തിന് ഒടുവിലാണ് പമ്പ് ജീവനക്കാർ കണ്ടെത്തിയത്. സിപിഎം കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗം തങ്കരാജാണ് പിടിയിലായത്. സംഭവത്തിൽ പമ്പ് ഉടമ സുദർശനൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി.


SCROLL FOR NEXT