സെൻട്രൽ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വിയ്യൂർ സെൻട്രൽ ജയിലിലെ കവാടത്തിൽ ബൈക്കിൽ എത്തിയ യുവാവ് ഗോഡ്‌വിൻ ആണ് അറസ്റ്റിലായത്. ഇയാൾ ലഹരിക്ക് അടിമ ആണെന്ന് പൊലീസ് പറഞ്ഞു.
ALSO READ: എസ്എടി ആശുപത്രിയിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു; പരിഹാരമായത് മണിക്കൂറുകൾ നീണ്ട ബുദ്ധിമുട്ടിന്
ഇയാളെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സെൻട്രൽ ജയിൽ കവാടത്തിന് മുന്നിലെ ചെക്പോസ്റ്റിൽ നിന്ന് ബൈക്കിൽ അകത്തേക്ക് കടത്തിവിടണം എന്ന് ആവശ്യപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥരുമായി അയാൾ തർക്കമുണ്ടാക്കിയത്.
ALSO READ: പുതിയ പാർട്ടി രൂപീകരിക്കുന്നില്ല, ജനങ്ങൾ പാർട്ടിയുണ്ടാക്കിയാൽ അതിലുണ്ടാകും: പി.വി. അന്‍വര്‍