തൃണമൂൽ എം.പി കല്യാണ്‍ ബാനര്‍ജി, നിർമല സീതാരാമൻ 
NEWSROOM

'ഇത് കസേര സംരക്ഷിക്കാനുള്ള ബജറ്റാണ്'; പരിഹസിച്ച് തൃണമൂല്‍ എംപി

ഇത്തവണത്തെ ബജറ്റില്‍ ആന്ധ്രപ്രദേശിനും ബീഹാറിനുമാണ് ഫണ്ടും പദ്ധതികളും പ്രധാനമായും പ്രഖ്യാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

മൂന്നാം എന്‍ഡിഎ അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ സമ്പൂര്‍ണ ബജറ്റിനെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി. ഇത് കസേര രക്ഷിക്കാനുള്ള ബജറ്റ് ആണെന്നാണ് കല്യാണ്‍ ബാനര്‍ജിയുടെ പ്രതികരണം. 

'അവര്‍ക്ക് കസേര സംരക്ഷിക്കുന്നത് ഓരോ പാര്‍ട്ടിക്കാരുടെയും കസേര സംരക്ഷിക്കണം. അതിന് വേണ്ടിയുള്ള ബജറ്റ് ആണ് ഇത്. നിതീഷ് കുമാറിനെ പോലുള്ളവരെ കൂടെ നിര്‍ത്തുന്നതിന് വേണ്ടിയുള്ള ബജറ്റ് ആണിത്. ഇത് ഇന്ത്യയ്ക്ക് വേണ്ടിയുള്ള ബജറ്റ് അല്ല. ബംഗാളിനൊന്നും ഒന്നും നല്‍കിയിട്ടില്ല. അവര്‍ക്ക് ബംഗാളികളെയും ബംഗാളിനെയും ഒട്ടും ഇഷ്ടമല്ല,' കല്യാണ്‍ ബാനര്‍ജി എഎൻഐയോട് പ്രതികരിച്ചു.

ബജറ്റ് അവതരണം കഴിഞ്ഞപ്പോള്‍ കേരളവും തമിഴ്നാടും പശ്ചിമ ബംഗളുമടക്കം നരിവധി സംസ്ഥാനങ്ങള്‍ അവഗണനയാണുണ്ടായത്. ഇത്തവണത്തെ ബജറ്റില്‍ ആന്ധ്രാ പ്രദേശിനും ബീഹാറിനുമാണ് ഫണ്ടും പദ്ധതികളും പ്രധാനമായും പ്രഖ്യാപിച്ചത്.

ആന്ധ്രപ്രദേശിന് 15,000 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. ബിഹാറിന് ഹൈവേ വികസനത്തിന് 26,000 കോടിയും 11,500 കോടിയുടെ പ്രത്യേക പ്രളയ നിര്‍മാര്‍ജന പദ്ധതിയും പ്രഖ്യാപിച്ചു. പ്രത്യേക പ്രളയ നിര്‍മാര്‍ജന പദ്ധതിയില്‍ അസമവും ഹിമാചല്‍പ്രദേശും ഉള്‍പ്പെട്ടപ്പോള്‍ കേരളത്തെ അവഗണിച്ചു.

ബിഹാര്‍ കേന്ദ്രമായി വ്യവസായ ഇടനാഴിയും ബജറ്റില്‍ പ്രഖ്യാപിച്ചു. പുതിയ വിമാനത്താവളവും മെഡിക്കല്‍ കോളേജും ബിഹാറിനായി പദ്ധതികളില്‍ ഉള്‍പ്പെട്ടു. അതേസമയം ബജറ്റില്‍ ഫണ്ട് അനുവദിക്കുന്നതിലടക്കം അവഗണ നേരിട്ടെന്ന് ആരോപിച്ച് പഞ്ചാബ് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു.

SCROLL FOR NEXT