NEWSROOM

തൃശൂരിലെ എടിഎം കവര്‍ച്ച; മോഷ്ടാക്കള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍, പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തൃശൂരിലെ മൂന്ന് എടിഎം സെൻററുകളിൽ നിന്നായി 65 ലക്ഷം രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ എടിഎം കവർച്ചാ കേസിൽ പ്രതികൾ പിടിയിൽ. ഒരു പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. തമിഴ്നാട് നാമക്കലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സബ് ഇന്‍സ്പെക്റ്റര്‍ക്ക് കുത്തേറ്റു.

തൃശൂരില്‍ നിന്നും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാര്‍ കണ്ടെയ്നറില്‍ കയറ്റിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ കണ്ടെയ്നര്‍ രണ്ട് ബൈക്കുകളെ ഇടിച്ചു. അതോടെ പ്രതികള്‍ നാട്ടുകാരുടെ പിടിയിലാവുകയും ശേഷം പൊലീസിലേക്ക് കൈമാറി. പ്രതികള്‍ സഞ്ചരിച്ചത് രാജസ്ഥാന്‍ രജിസ്ട്രേഷനിലുള്ള കണ്ടെയ്നറിലായിരുന്നു. പ്രതികളുടെ കാറും കവര്‍ച്ച ചെയ്ത പണവും പൊലീസ് കണ്ടെത്തി. തൃശൂരില്‍ എടിഎം കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട അതേ കാര്‍ തന്നെയാണ് തമിഴ്നാട്ടില്‍ നിന്നും കണ്ടെത്തിയത്. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ ഉടന്‍ ആരംഭിക്കും.

തൃശൂരിലെ മൂന്ന് എടിഎം സെൻററുകളിൽ നിന്നായി 65 ലക്ഷം രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയ്ക്കാണ് മോഷണം നടന്നത്. മുഖംമൂടി ധരിച്ച് എത്തിയ നാലംഗ സംഘം ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് മോഷണം നടത്തിയത്.

SCROLL FOR NEXT