NEWSROOM

ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിന് തിരിച്ചടി; ബാർ ലൈസൻസ് ഫീസടക്കണമെന്ന് ഉത്തരവ്

രാജഭരണകാലത്തുള്ള കുത്തകപാട്ടം പ്രകാരം 2025 ഓഗസ്റ്റ് വരെ സൗജന്യമായി പാട്ട കാലാവധി ഉണ്ടെന്നായിരുന്നെന്നായിരുന്നു ക്ലബിൻ്റെ വാദം

Author : ന്യൂസ് ഡെസ്ക്

പാട്ടകുടിശിക വരുത്തിയ ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിൻ്റെ ബാർ ലൈസൻസ് റദ്ദാക്കിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. ആവശ്യമെങ്കിൽ സർക്കാരിന് ഈ ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

രാജഭരണകാലത്തുള്ള കുത്തകപാട്ടം പ്രകാരം 2025 ഓഗസ്റ്റ് വരെ സൗജന്യമായി പാട്ട കാലാവധി ഉണ്ടെന്നായിരുന്നെന്നായിരുന്നു ക്ലബിൻ്റെ വാദം. എന്നാൽ 1995ലെ മുനിസിപ്പൽ ആൻ്റ് കോർപ്പേറഷൻ ഏരിയാസ് നിയമപ്രകാരം സൗജന്യ പാട്ടം റദ്ദ് ചെയ്തെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പാട്ടകുടിശ്ശിക അടയ്ക്കാതെ ലൈസൻസ് പുതുക്കാനാകില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.

SCROLL FOR NEXT