NEWSROOM

മോട്ടോർ സൈക്കിളിൻ്റെ വലുപ്പമുള്ള വമ്പൻ ബ്ലൂഫിൻ ട്യൂണ; ലേലത്തിൽ വാരിയത് 11 കോടി

ജപ്പാനിലെ സുകിജിയിൽ നടന്ന ഈ ഭീമൻ ട്യൂണയുടെ വിൽപ്പനയിൽ ഒനോഡെറ ഗ്രൂപ്പാണ് ട്യൂണയെ സ്വന്തമാക്കിയത്

Author : ന്യൂസ് ഡെസ്ക്

മോട്ടോർ സൈക്കിളിൻ്റെ വലുപ്പമുള്ള ട്യൂണ മത്സ്യം. 276 കിലോഗ്രാം ഭാരം. 11 കോടിയാണ് ഈ ട്യൂണ ജപ്പാനീസ് ലേലത്തിൽ വാരിയത്. ജപ്പാനിലെ സുകിജിയിൽ നടന്ന ഈ ഭീമൻ ട്യൂണയുടെ വിൽപ്പനയിൽ ഒനോഡെറ ഗ്രൂപ്പാണ് ട്യൂണയെ സ്വന്തമാക്കിയത്.

ടോക്കിയോ മത്സ്യ മാർക്കറ്റിലെ താരമായിരുന്നു ബ്ലൂഫിൻ ട്യൂണ. ഒരു മോട്ടോർ സൈക്കിളിൻ്റെ വലിപ്പമുള്ള ട്യൂണ മത്സ്യത്തിനു ചൂടു പിടിച്ച വില പേശലാണ് നടന്നത്. പുതുവത്സര ദിനത്തോടനുബന്ധിച്ച് നടന്ന ലേലത്തിൽ 1.3 ദശലക്ഷം ഡോളറിനാണ് 276 കിലോഗ്രാമുള്ള ട്യൂണ വിറ്റുപോയത്. അതായത് 11 കോടി. ഒനോഡെറ ഗ്രൂപ്പാണ് ഈ വമ്പൻ ട്യൂണയെ സ്വന്തമാക്കിയത്.

1999ന് ശേഷം ഒരു ട്യൂണ മത്സ്യത്തിന് പുതുവത്സരദിന ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. 2020 മുതൽ ടോക്കിയോ മീൻ മാർക്കറ്റിൽ ഭീമൻ തുക നൽകിയാണ് ഒനോഡെറ ട്യൂണയെ വാങ്ങുന്നത്. 2019ൽ 278 കിലോഗ്രാമുള്ള ട്യൂണയ്ക്കായി 3.1 ദശലക്ഷം ഡോളറാണ് ഇവർ നൽകിയത്. കഴിഞ്ഞ വർഷം നടന്ന ലേലത്തിൽ ഒരു ബ്ലൂഫിൻ ട്യൂണയ്ക്ക് 7,20,000 ഡോളറും നൽകി.

വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിൻ്റെ റിപ്പോർട്ട് പ്രകാരം ട്യൂണ വിഭാഗത്തിൽ തന്നെ ഏറ്റവും വലുപ്പമേറിയ ഒന്നാണ് ബ്ലൂഫിൻ. 40 വർഷം വരെ ഇവർക്കു ജീവിക്കാൻ കഴിയും. 1,500 പൗണ്ട് ഭാരവും 10 അടി വരെ നീളവും ഇവയ്ക്കുണ്ടാകും. എന്നാൽ കുറച്ചു വർഷങ്ങളായി അമിത മത്സ്യബന്ധനവും അനധികൃത മത്സ്യബന്ധനവും മൂലം ഇവയുടെ എണ്ണം കുറഞ്ഞതായും റിപ്പോർട്ടുണ്ട്.

SCROLL FOR NEXT