കൊടുങ്ങല്ലൂരിൽ വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകിയ രണ്ട് പേർ അറസ്റ്റിൽ. എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിവസം കുട്ടികളിൽ നിന്ന് പിരിവെടുത്ത് മദ്യം വാങ്ങി നൽകിയ ചാപ്പാറ പന്തീരാമ്പാല സ്വദേശികളായ അഭിജിത്ത് (19,) അമർനാഥ് (18) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ അധികൃതർ നടത്തിയ ബാഗ് പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. തുടർന്ന് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.