NEWSROOM

വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം കണ്ടെത്തി

മലപ്പുറം സ്വദേശി മനോജ്‌, കാസർഗോഡ് സ്വദേശി ജോയൽ എന്നിവരുടേതാണ് മൃതദേഹം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് നിർത്തിയിട്ട കാരവനിൽ മൃതദേഹം കണ്ടെത്തി. വടകര കരിമ്പനപ്പാലത്താണ് നിർത്തിയിട്ട കാരവനിനകത്താണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്‌, കാസർഗോഡ് സ്വദേശി ജോയൽ എന്നിവരുടേതാണ് മൃതദേഹം. സംഭവസ്ഥലത്ത് പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.

രണ്ട് ​ദിവസമായി വാഹനം പ്രദേശത്ത് നിർത്തിയിട്ടിട്ട്. ഇതിൽ സംശയം തോന്നിയ നാട്ടുകാരാണ് വാഹനം പരിശോ​ധിച്ചത്. കാരവന്റെ സ്റ്റെപ്പിൽ നിന്നാണ് ഒരു മൃതദേഹം ലഭിച്ചത്. മറ്റൊന്ന് വാഹനത്തിന്റെ ഉൾവശത്തു നിന്നുമാണ് ലഭിച്ചത്. ഫ്രന്റ്‌ ലൈൻ ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയുടേതാണ് കാരവാൻ. മരിച്ച രണ്ട് പേരും കമ്പനി ജീവനക്കാരാണ്.

SCROLL FOR NEXT