NEWSROOM

ചേർത്തലയിൽ ഏഴര കോടി രൂപ തട്ടിയ കേസ്; രണ്ട് ചൈനീസ് പൗരൻമാർ അറസ്റ്റിൽ

ഓൺലൈൻ ഷെയർ ട്രേഡിം​ഗ് തട്ടിപ്പിലൂടെയാണ് ദമ്പതിമാരിൽ നിന്ന് പണം തട്ടിയത്

Author : ന്യൂസ് ഡെസ്ക്

ചേർ‌ത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിൽ രണ്ടു ചൈനീസ് പൗരൻമാർ അറസ്റ്റിൽ. ഓൺലൈൻ ഷെയർ ട്രേഡിം​ഗ് തട്ടിപ്പിലൂടെയാണ് ദമ്പതിമാരിൽ നിന്ന് പണം തട്ടിയത്.

തായ്‌ലാൻഡ് സ്വദേശികളായ വാങ്ങ് ചുൻ വെൽ (26), ഷെൻ വെൽ ചുങ്ങ് (35) എന്നിവർ ആണ് അറസ്റ്റിലായത്. ഗുജറാത്ത് പൊലീസ് പിടികൂടിയ പ്രതികളെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കേസിൽ ഇതര സംസ്ഥാനക്കാർ ഉൾപ്പടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. നാളെ ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.

SCROLL FOR NEXT