NEWSROOM

പുല്‍പ്പള്ളിയിലെ കടുവയെ പിടികൂടാന്‍ രണ്ട് കുങ്കിയാനകൾ, വിക്രമും സുരേന്ദ്രനും; തെരച്ചിൽ തുടരുന്നു

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്

Author : ന്യൂസ് ഡെസ്ക്

വയനാട് പുൽപ്പള്ളി അമരക്കുനിയിൽ ജനവാസ മേഖലയിൽ തുടരുന്ന കടുവയ്‌ക്കായി തെരച്ചിൽ ആരംഭിച്ചു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.

കടുവയെ തെരയുന്നതിനായി മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ എത്തിച്ചു. വിക്രം എന്ന ആനയെയാണ് എത്തിച്ചത്. സുരേന്ദ്രനെയും എന്ന കൊമ്പനെയും ഉടൻ എത്തിക്കും. ദൗത്യത്തിനായി തെർമൽ ഡ്രോൺ ക്യാമറയും ഉപയോഗിക്കും. ഡോ. അരുൺ സക്കറിയയും സംഘവും അമരക്കുനിയിൽ തുടരുകയാണ്.

അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി കടുവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് വയനാട് സൗത്ത് DFO അജിത് കെ. രാമൻ അറിയിച്ചു.  കടുവ ചിലപ്പോൾ ബന്ദിപ്പൂർ വനമേഖല കടന്നു പോവാനുള്ള സാധ്യതയുമുണ്ട്.  ചതുപ്പ് നിലങ്ങളിൽ പരിശോധന നടത്തുന്നതിന് ചില പരിമിതികൾ ഉണ്ട്.അത്തരം ചതുപ്പുകളിൽ പരിശോധന നടത്താനാണ് രണ്ട് കുങ്കിയാനകളെ എത്തിച്ചിട്ടുള്ളതെന്നും അജിത് കെ. രാമൻ അറിയിച്ചു. 

ഏഴാം തീയതി പുലർച്ചെയാണ് പ്രദേശത്ത് കടുവയിറങ്ങിയത്.

SCROLL FOR NEXT