NEWSROOM

താമരശേരിയിൽ എംഡിഎംഎയുമായി രണ്ട് പേ‍ർ പിടിയിൽ

മാരക ലഹരിമരുന്നായ 0.89 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെയും താമരശേരി ടൗണിൽ വെച്ചാണ് പൊലീസ് പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് താമരശേരിയിൽ എംഡിഎംഎയുമായി രണ്ട് പേ‍ർ പിടിയിൽ. മാരക ലഹരിമരുന്നായ 0.89 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ താമരശേരി ടൗണിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.

വയനാട് വെള്ളമുണ്ട കൊട്ടാരക്കുന്ന്, കൊടക്കോടി നിബിൻ (32), താമരശ്ശേരി അമ്പായത്തോട് കയ്യേലിക്കൽ മുഹമ്മദ് ഷാനിഫ് (27) എന്നിവരെയാണ് പിടികൂടിയത്. ഇന്ന് പുലർച്ചെ മൂന്നു മണിക്ക് വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്.

SCROLL FOR NEXT