കാസർഗോഡ് പൊലീസ് ഉദ്യോഗസ്ഥന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് വെട്ടേറ്റു. ബേഡകം പൊലീസ് സ്റ്റേഷനിലെ സിപിഒ സൂരജ്, ബിംബുങ്കാൽ സ്വദേശി സതീഷ് എന്നിവർക്കാണ് വെട്ടേറ്റത്.
ALSO READ: വളർത്തുനായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലി തർക്കം; തൃശൂരിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്തി
ഗുരുതരമായി പരിക്കേറ്റ സതീശിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സിപിഒ സൂരജിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരത്തുംങ്കാൽ കുറത്തികുണ്ടിലെ യുവാക്കൾ ആണ് ആക്രമണം നടത്തിയത്. രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്.