ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതികൾ അറസ്റ്റിലായി. സഹോദരങ്ങളായ ചാമക്കാലചക്കുഞ്ഞി കോളനി സ്വദേശികളായ വൈഷ്ണവ്, ജിഷ്ണു എന്നിവരെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ 2 മണിയോടെയാണ് പോലീസ് സംഘം പട്ടാമ്പിയിലെ ഒളിത്താവളം വളഞ്ഞ് പ്രതികളെ പിടികൂടിയത്.
ഏപ്രിൽ നാലിന് മൂര്‍ക്കനാട് ആലുംപറമ്പില്‍ ക്ഷേത്രത്തിൽ വച്ചുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊലപ്പെട്ടെന്നാണഅ കേസ്. ആകെ 22 പേർ പ്രതികളായ കേസിൽ 18 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. സംഘർഷത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ്, ആനന്ദപുരം പൊന്നയത്ത് സന്തോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.