NEWSROOM

ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച സംഭവം; വ്യക്തിവൈരാഗ്യമെന്ന് സൂചന, രണ്ട് പേർ അറസ്റ്റിൽ

കൊല്ലപ്പെട്ടവരെ അടുത്തറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശിലെ മീററ്റിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്നും വ്യക്തിവൈരാഗ്യം മൂലമുള്ള കൊലപാതകമാണെന്നാണ്  പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.

പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയതെന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മീററ്റിലെ സീനിയർ പൊലീസ് സൂപ്രണ്ട് വിപിൻ വാഡ പറഞ്ഞു. മൂർച്ചയുളള ആയുധം കൊണ്ട് തലയ്ക്കടിച്ചാണ് ഇവരെ കൊന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ടവരെ അടുത്തറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.

SCROLL FOR NEXT