NEWSROOM

കുടുംബ പ്രശ്നം പരിഹരിക്കാൻ നഗ്നപൂജ; യുവതിയുടെ പരാതിയിൽ ഭർത്താവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

കുടുംബ പ്രശ്നം പരിഹരിക്കുന്നതിന് നഗ്ന പൂജ നടത്താൻ ആവശ്യപ്പെട്ട് ഷമീറും, പൂർയുടെ കർമി ചമഞ്ഞ് പ്രകാശനും സമീപിച്ചെന്നാണ് പരാതി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് താമരശേരിയിൽ യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട രണ്ടു പേർ അറസ്റ്റിൽ. അടിവാരം മേലെ പൊട്ടിക്കൈയിൽ പി.കെ. പ്രകാശൻ, യുവതിയുടെ ഭര്‍ത്താവ് അടിവാരം വാഴയിൽ വി. ഷമീർ എന്നിവരാണ് അറസ്റ്റിലായത്.

കുടുംബ പ്രശ്നം പരിഹരിക്കുന്നതിന് നഗ്ന പൂജ നടത്താൻ ആവശ്യപ്പെട്ട് ഷമീറും, പൂജയുടെ കർമി ചമഞ്ഞ് പ്രകാശനും സമീപിച്ചെന്നാണ് പരാതി. നഗ്നപൂജയ്ക്ക് വിസമ്മതിച്ച യുവതിയെ ഭർത്താവ് നിർബന്ധിച്ച സാഹചര്യത്തിലാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. താമരശേരി പൊലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

SCROLL FOR NEXT