NEWSROOM

കോഴിക്കോട് കുറ്റ്യാടി പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പാലേരി പാറക്കടവ് സ്വദേശികളായ റിസ്വാന്‍ (14), സിനാന്‍ (13) എന്നിവരാണ് മരിച്ചത്. കുറ്റ്യാടി അടുക്കത്ത് കോര്‍ട്ടില്‍ കളികഴിഞ്ഞ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്.

കുട്ടികളുടെ മൃതദേഹം പേരാമ്പ്ര ഇ.എം.എസ്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SCROLL FOR NEXT