NEWSROOM

തിരുവനന്തപുരത്ത് ഉത്സവത്തിനിടെ മദ്യക്കുപ്പിയേറ്; രണ്ട് സ്ത്രീകൾക്ക് പരിക്ക്

ഉത്സവഘോഷത്തിനിടെ യുവാക്കൾ മദ്യക്കുപ്പിയുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മേലാറ്റുമുഴിയിൽ ഉത്സവത്തിനിടെ മദ്യക്കുപ്പി എറിഞ്ഞു. ഡിജെ പാർട്ടിക്കിടെയായിരുന്നു മദ്യക്കുപ്പി എറിഞ്ഞത്. ബിയർ ബോട്ടിൽ വീണ് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഉത്സവഘോഷത്തിനിടെ യുവാക്കൾ മദ്യക്കുപ്പിയുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഉത്സവത്തിനിടെ ഉണ്ടായ ഇത്തരം സംഭവങ്ങളിൽ പൊലീസിൽ പരാതി നൽകുമെന്ന് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാരവാഹികൾ അറിയിച്ചു.

SCROLL FOR NEXT